ആ​​ളൊ​ഴി​ഞ്ഞ പൂ​ക്കോ​ട് ത​ടാ​കം

ഓ​ണ​ക്കാ​ല​വും ക​ഴി​ഞ്ഞു; ടൂ​റി​സം മേ​ഖ​ല ഉ​ണ​ർ​ന്നി​ല്ല

വൈ​ത്തി​രി: ക​ള്ളാ​ടി ദു​ര​ന്ത​വും ക​ന​ത്ത മ​ഴ​യും മൂ​ലം ത​ക​ർ​ന്നു പോ​യ ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല ഓ​ണ​ക്കാ​ല​മാ​യി​ട്ടും തി​രി​ച്ചു​വ​ന്നി​ല്ല. തീ​ർ​ത്തും ത​ക​ർ​ന്ന നി​ല​യി​ലാ​ണ് മേ​ഖ​ല. ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചു എ​ത്തി​യ​ത് പ​കു​തി​യോ​ളം സ​ഞ്ചാ​രി​ക​ൾ മാ​ത്രം. ക​ഴി​ഞ്ഞ വ​ർ​ഷം ടി​ക്ക​റ്റ് കി​ട്ടാ​തെ സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു​പോ​യ സാ​ഹ​ച​ര്യം വ​രെ ഉ​ണ്ടാ​യ​പ്പോ​ൾ ഇ​പ്രാ​വ​ശ്യം പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും പേ​രി​നു​പോ​ലും സ​ന്ദ​ർ​ശ​ക​രെ​ത്താ​ത്ത അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്. കാ​ര്യ​മാ​യി വ​രു​മാ​ന​മു​ണ്ടാ​യ​ത് പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ മാ​ത്രം.

എ​ൻ ഊ​രി​ലും അ​ത്യ​വ​ശ്യം തി​ര​ക്കു​ണ്ടാ​യി​രു​ന്നു. ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള പൂ​ക്കോ​ട് ഒ​ഴി​കെ കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സ​ന്ദ​ർ​ശ​ക​ർ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തോ​ടെ വ​രു​മാ​ന​വും കു​റ​ഞ്ഞു. ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ തി​ര​ക്കു​ണ്ടാ​യി​രു​ന്നു. സ്വ​കാ​ര്യ പാ​ർ​ക്കു​ക​ളി​ലും സാ​ഹ​സി​ക കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​ക​ർ കു​റ​വാ​യി​രു​ന്നു. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ഇ​ത് ബു​ദ്ധി​മു​ട്ടി​ലാ​ക്കി.

വ്യാ​പാ​ര മേ​ഖ​ല​യും ഉ​റ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​യി. പ്ര​തീ​ക്ഷി​ച്ച ഓ​ണ​ക്ക​ച്ച​വ​ടം ല​ഭി​ച്ചി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റി​സോ​ർ​ട്ടു​ക​ളി​ലും ഹോം​സ്റ്റേ​ക​ളി​ലും സ​ന്ദ​ർ​ശ​ക​ർ തീ​രെ കു​റ​വാ​യി​രു​ന്നു. ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​നു ശേ​ഷം ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ചി​ല വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ളി​ൽ ഓ​ണം ക​ഴി​ഞ്ഞു​ള്ള ദി​ന​ങ്ങ​ളി​ൽ തി​ര​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ണാ​വ​ധി​യു​ടെ അ​വ​സാ​ന നാ​ളു​ക​ളി​ൽ ശു​ഷ്കി​ച്ച അ​വ​സ്ഥ​യാ​യി​രു​ന്നു.

ക​ള്ളാ​ടി ദു​ര​ന്ത ശേ​ഷം ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ​യും ഭീ​തി പ​ര​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും ചു​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം വെ​ച്ച​തും സ​ഞ്ചാ​രി​ക​ൾ വ​രു​ന്ന​തി​നു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കി. ഒ​രു പ്ര​ദേ​ശ​ത്തു മാ​ത്ര​മു​ണ്ടാ​യ ദു​ര​ന്ത​ത്തെ പാ​ർ​വ​തീ​ക​രി​ച്ച് ജി​ല്ല​യൊ​ട്ടാ​കെ പ്ര​ശ്ന​ബാ​ധി​ത​മാ​ണെ​ന്ന പ്ര​ചാ​ര​ണ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വ​യ​നാ​ട് ചു​ര​ത്തി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ത​ട​സ്സ​ങ്ങ​ളും സ​ഞ്ചാ​രി​ക​ൾ​ക്കു ക​ടു​ത്ത മ​ടു​പ്പു​ള​വാ​ക്കി​യി​ട്ടു​ണ്ട്.

ചു​രം ക​യ​റാ​ൻ പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ളാ​ണെ​ടു​ത്ത​ത്. നേ​പ്പാ​ൾ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു നാ​ട​ണ​യാ​ൻ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ്വ​കാ​ര്യ ബ​സി​ൽ പു​റ​പ്പെ​ട്ട അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ചു​ര​ത്തി​ൽ കു​ടു​ങ്ങി. ചു​ര​ത്തി​ലെ കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​പ്പോ​ഴും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​മി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ക​ർ​ണ്ണാ​ട​ക​യി​ലെ ഗു​ണ്ട​ല്പേ​ട്ട​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പൂ​പ്പാ​ട​ങ്ങ​ളും മു​ന്തി​രി തോ​ട്ട​വും കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ പോ​യ​തും ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ക്ഷീ​ണ​മാ​യി. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്ന് വ​യ​നാ​ട് വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു പോ​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​പ്രാ​വ​ശ്യം സ​ഞ്ചാ​രി​ക​ൾ ജി​ല്ല​യി​ലെ​ത്തി​യ​ത് കു​റ​വാ​യി​രു​ന്നു.

Tags:    
News Summary - Onam is over the tourism sector is not waking up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.