നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ്
റോഡ് പ്രിയങ്ക ഗാന്ധി എം.പി സന്ദർശിക്കുന്നു
വൈത്തിരി: നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് പ്രിയങ്ക ഗാന്ധി എം.പി സന്ദർശിച്ചു. ചിപ്പിലിത്തോട് നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി മരുതിലാവിലേക്കുള്ള റോഡിലാണ് പ്രിയങ്ക എത്തിയത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ്ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റി നേരത്തെ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പ്രിയങ്ക എത്തിയത്.
ടി. സിദ്ദിഖ് എം.എൽ.എ, ലിന്റോ ജോസഫ് എം.എൽ.എ, കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് , പുതുപ്പാടി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത് പ്രസിഡന്റുമാർ എന്നിവരുടെ ഒപ്പമുണ്ടായിരുന്നു. കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാതയിൽ കോഴിക്കോട് മലാപ്പറമ്പ് മുതൽ വയനാട് മുത്തങ്ങ വരെ നാല് വാരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വയനാട് ചുരത്തിൽ ചിപ്പിലിത്തോട് തുടങ്ങി തളിപ്പുഴ അവസാനിക്കുന്ന ബൈപാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
ബൈപാസ് നിർമ്മാണത്തിനുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിന് ടെൻഡർ ക്ഷണിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. രണ്ടു മാസമായിട്ടും ഇതിന്റെ നടപടികളൊന്നും ആരംഭച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ബൈപാസ് റോഡിന്റെ പ്രാരംഭ നടപടികൾ വേഗത്തിലാക്കുന്നതിനു ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ (എൻ.എച്ച് 766) നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് ഉൾപ്പെടെ മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരിപ്പാതയാക്കുന്നതിനുള്ള ഡി.പി.ആർ തയാറാക്കുവാൻ ലഭ്യമായ ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ചു പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.