ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്തം

ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​ൻ തീ​പി​ടിത്തം: ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു, കോ​ടി​ക​ളു​ടെ നാ​ശന​ഷ്‌​ടം

വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി ടൗ​ണി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം ക​ട​ക​ൾ ക​ത്തി ന​ശി​ച്ച് വ​ൻ നാ​ശ ന​ഷ്ടം. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഇ​വ ബ്രൈ​ഡ് ഫേ​ൻ​സി ക​ട​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. ചെ​രു​പ്പ്, ഫാ​ൻ​സി, കു​ട്ടി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പെ​ടെ ക​ത്തി ന​ശി​ച്ചു.​പി​ന്നാ​ലെ ഏ​റാ​മ​ല ബാ​ങ്കി​ൻ​റ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കോ​ട്ട​ക്ക​ൽ വൈ​ദ്യ​ശാ​ല,പ​ഴ​ക്ക​ട, ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു. 10 ഓ​ളം മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​ണ് പ്രാ​ഥ​മി​ക​മാ​യ ക​ണ​ക്ക്. വ​ട​ക​ര​യി​ൽ നി​ന്നും നാ​ദാ​പു​ര​ത്ത് നി​ന്നും അ​ഗ്നി ര​ക്ഷ സേ​ന സ്ഥ​ല​ത്തെ​ത്തി മ​ണി​ക്കൂ​റു​ക​ൾ എ​ടു​ത്ത് രാ​ത്രി വൈ​കി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. വ​ട​ക​ര​യി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി ര​ക്ഷ സേ​ന​യു​ടെ വാ​ഹ​ന​ത്തി​ലെ വെ​ള​ളം പെ​ട്ടെ​ന്ന് തീ​ർ​ന്ന​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി.

വാ​ഹ​ന​ത്തി​ൽ വീ​ണ്ടും വെ​ള്ളം നി​റ​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്.​ ഇ​തി​നി​ടെ തീ ​കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ഉ​ൾ​പെ​ടെ പ​ട​രു​ക​യു​ണ്ടാ​യി. തീ ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. എ​ട​ച്ചേ​രി പൊ​ലീ​സ് ഉ​ൾ​പെ​ടെ​യു​ള്ള​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - fire incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.