ഞായറാഴ്ച ചുരത്തിൽ എട്ടാം വളവിനു സമീപം കേടായി കുടുങ്ങിയ ലോറി
Posted On
date_range Updated On
date_range ചുരത്തിൽ ലോറി കുടുങ്ങി; വൻ ഗതാഗത കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ എട്ടാം വളവിനു സമീപം ചരക്കു ലോറി കേടുവന്നതു മൂലം ഞായറാഴ്ച ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്. ഞായറാഴ്ച കാലത്ത് 11 മണിക്കാണ് ലോറി കേടുവന്നത്. റമദാൻ ആരംഭിക്കുന്നതിനു മുമ്പുള്ള വാരാന്ത്യം ആഘോഷിക്കാൻ ജില്ലയിലേക്ക് പുറപ്പെട്ടവരുടെ വാഹന ബാഹുല്യം കൂടിയായപ്പോൾ കുരുക്ക് രൂക്ഷമായി. ലോറി റോഡിനു വശത്തേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ച കഴിഞ്ഞതോടെ വാഹനങ്ങളുടെ നിര അടിവാരം മുതൽ വൈത്തിരി വരെ നീണ്ടു. ഞായറാഴ്ച രാത്രിയും ഇത് തന്നെയായിരുന്നു അവസ്ഥ. മണിക്കൂറുകൾ സമയമെടുത്താണ് വാഹനങ്ങൾക്ക് ചുരം കടക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.