വേണ്ടത് അടിയന്തര ചികിത്സ;ചുരം കയറാൻ മടിച്ച് ഡോക്ടർമാർ
വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നടപടികൾ വൈകിയാലും ഇല്ലെങ്കിലും സാധാരണക്കാരന് അടിയന്തര ചികിത്സ ഇവിടെ ലഭ്യമാക്കാനുള്ള സൗകര്യങ്ങളൊരുക്കുകയാണ് അധികൃതർ ചെയ്യേണ്ടതെന്നാണ് ഇവിടെയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.
നിത്യേന ഹൃദ്രോഗവുമായി ഒട്ടേറെപ്പേരെത്തുന്ന മെഡിക്കൽ കോളജിലോ ജില്ലയിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിലോ കാർഡിയോളജിസ്റ്റില്ല. കാത്ത്ലാബിന്റെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ തന്നെ ഹൃദ്രോഗ വിഭാഗവും ഇല്ല. മെഡിക്കൽ കോളജിൽ മാത്രമായി 85 പേരും ജില്ലയിൽ ആകെ 570 പേരും ഡയാലിസിസ് ചെയ്യുന്നുണ്ടെങ്കിലും സർക്കാർമേഖലയിൽ നെഫ്രോളജിസ്റ്റ് തസ്തികയും ഡോക്ടറും ഇവിടെയില്ല. ആഴ്ചയിൽ ചുരുക്കം ചില ദിവസങ്ങളിൽ മാത്രമാണ് ഓർത്തോ ഡോക്ടറുടെ സേവനം ലഭിക്കുന്നത്. എല്ലാ ദിവസവും ഓർത്തോ ഡോക്ടറുടെ സേവനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. പലപ്പോഴും ട്രാൻസ്ഫറിലൂടെയും പ്രമോഷനിലൂടെയും വിദഗ്ധ ഡോക്ടർമാരെത്തിയാലും വൈകാതെ ഇവിടെ നിന്നും മടങ്ങിപോകുന്ന സാഹചര്യമുണ്ട്. പുതുതായുള്ള നിയമനത്തിന് അഭിമുഖം വെച്ചാലും കൂടുതൽ പേർ എത്താത്ത സാഹചര്യവുമുണ്ട്. വയനാട്ടിൽ ജോലി ചെയ്യാൻ ചിലർ കാണിക്കുന്ന വിമുഖതയും ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.