Posted On
date_range Updated On
date_range കല്ലുവയൽ ഇറക്കത്തിൽ ട്രാൻസ്ഫോമറിന് ഭീഷണിയായി മരം
സുൽത്താൻ ബത്തേരി: ചുള്ളിയോട് റോഡിൽ കല്ലുവയൽ ഇറക്കത്തിൽ ട്രാൻസ്ഫോമറിന് ഭീഷണിയായി കോളിമരം. മരത്തിന്റെ ചുവട്ടിലാണ് ട്രാൻസ്ഫോമറുള്ളത്. ഇതിന്റെ ചില്ലകൾ പൊട്ടിവീഴുന്നത് പതിവായി. തുടർന്ന് ലൈൻ പൊട്ടുകയും വൈദ്യുതി തടസ്സപ്പെടുകയും ചെയ്യും. മരത്തിന് ചുവട്ടിൽ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്. മരം യാത്രക്കാർക്കും ഭീഷണിയാണ്. പരിസരവാസികൾ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.