Posted On
date_range Updated On
date_range ബിവറേജസ് മോഷണം; പ്രതികൾ പിടിയിൽ
മാനന്തവാടി: തൊണ്ടർനാട് കോറോം ബിവറേജസ് ഔട് ലെറ്റിൽ മോഷണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41), എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബൈജു (49) എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനാണ് 22000 രൂപയും 92000 രൂപയുടെ മദ്യവും മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു.
തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്.സി.പി.ഒ ജിമ്മി ജോർജ്, സി.പി.ഒമാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.