ഗൂഗ്ൾ മാപ് നോക്കി വന്ന കാർ പടിക്കെട്ടിലൂടെ
ഇറങ്ങിയപ്പോൾ
Posted On
date_range Updated On
date_range ഗൂഗ്ൾ മാപ് നോക്കി വന്ന കാർ വഴിതെറ്റി പടിക്കെട്ടിലൂടെ ഇറക്കി
ഗൂഡല്ലൂർ: ഊട്ടി കണ്ട് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാർ ഗൂഗ്ൾ മാപ് നോക്കി വന്നതിനെ തുടർന്ന് പടിക്കെട്ടിലൂടെ ഇറക്കി. ഗൂഡല്ലൂർ ഹെഡ് പോസ്റ്റ് ഓഫിസ് ഭാഗത്തെത്തിയപ്പോഴാണ് വഴി തെറ്റി പൊലീസ് ക്വാർട്ടേഴ്സ് ഭാഗത്തേക്ക് തിരിഞ്ഞ് താഴ്ഭാഗത്തേക്കുള്ള പടിക്കെട്ടിലേക്ക് ഇറക്കിയത്. അപ്പോഴാണ് അപകടം മനസ്സിലായ ഡ്രൈവർ കാർ നിർത്തിയത്. പൊലീസും നാട്ടുകാരും എത്തി പടിക്കെട്ടിൽ കല്ലുകളും മറ്റും നിരത്തിയശേഷം കാർ ദേശീയപാതയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.