Posted On
date_range Updated On
date_range കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
സുൽത്താൻ ബത്തേരി: വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വാകേരി മാരമല കാട്ടുനായ്ക്ക കോളനിയിലെ വിപിനാണ് (21) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പാമ്പ്ര വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചത്. ഇയാളുടെ ഭാര്യയും സഹോദരിയും ഭര്‍ത്താവ് മഹേന്ദ്രനും ഒപ്പമുണ്ടായിരുന്നു. കഴുത്തിനും മുതുകിനും പരിക്കേറ്റ വിപിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനാതിര്‍ത്തിയിലെ കൊല്ലിയോട് ചേര്‍ന്ന സ്ഥലത്തുവെച്ച് കടുവ ചാടിവീഴുകയും വിപിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന മഹേന്ദ്രന്‍ പറയുന്നത്. ഇതുകണ്ട് ബഹളംവെച്ചപ്പോള്‍ കടുവ വനത്തിലേക്ക് ഓടിമറഞ്ഞു. ഉടൻ വിപിനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.