ക​ൽ​പ​റ്റ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സി​ലെ കാ​ലി​യാ​യ സീ​റ്റു​ക​ൾ

യാത്രക്കാർ കുറഞ്ഞു;പത്തുമുതൽ പലബസുകളും ഓട്ടംനിർത്തും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളു​ടെ വ​ര​വോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്രാ​പ്ര​തി​സ​ന്ധി തു​ട​രു​മ്പോ​ൾ ജി​ല്ല​യി​ൽ വ​രാ​നി​രി​ക്കു​ന്ന​ത് വ​ലി​യ യാ​ത്രാ​ദു​രി​തം. കൂ​ടു​ത​ൽ ന​ഷ്ടം നേ​രി​ടു​ന്ന ബ​സു​ക​ൾ ജൂ​ലൈ 10ഓ​ടെ നി​ര​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​നാ​ണ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ, ഇ​ത് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള സ​മ​ര​മ​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ജൂ​ലൈ ഒ​ന്ന് മു​ത​ൽ ജീ ​ഫോം ന​ൽ​കി ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് എ.​ഡി.​എം ഉ​ട​മ​ക​ളെ ച​ർ​ച്ച​ക്ക് വി​ളി​ക്കു​ക​യും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും​ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഉ​ട​മ​ക​ൾ ജീ ​ഫോം പി​ൻ​വ​ലി​ച്ച് ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി​യ​ത്.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ വീ​ണ്ടും സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് നി​ല​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടു​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ ചാ​ർ​ജ് 25 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ്ര​ധാ​ന​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ങ്ങ​നെ​യെ​ങ്കി​ലും പ്രി​യ​ദ​ർ​ശി​നി​യി​ൽ​നി​ന്നു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ഹി​ച്ച് ഒ​രു​പ​രി​ധി​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​മെ​ന്നാ​ണ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​കെ. ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് റാം, ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​കെ. രാ​ജ​ശേ​ഖ​ര​ൻ, ട്ര​ഷ​റ​ർ സി.​എ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കു​ശേ​ഷം പ​റ​ഞ്ഞ​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളൊ​ഴി​ച്ച് മ​റ്റ് ജി​ല്ല​ക​ളി​ലൊ​ക്കെ വി​ദ്യാ​ർ​ഥി ചാ​ർ​ജ് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ച​തി​ലും കൂ​ടു​ത​ൽ വാ​ങ്ങു​ന്നു​ണ്ട്. ഇ​ത് വ​യ​നാ​ട്ടി​ലും ന​ട​പ്പാ​ക്കാ​ൻ ജി​ല്ല അ​ധി​കൃ​ത​ർ സ​മ്മ​തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​തെ വ​യ​നാ​ട്ടി​ൽ മാ​ത്ര​മാ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജി​ല്ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി-​ക​ൽ​പ​റ്റ റൂ​ട്ടി​ൽ 30ലേ​റെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഈ ​റൂ​ട്ടി​ൽ പെ​ർ​മി​റ്റു​ള്ള എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ടു​ന്നു​ണ്ട്. അ​ഞ്ച് മി​നി​റ്റ് ഇ​ട​വി​ട്ടാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​മു​ണ്ട്. സീ​റ്റ് നി​റ​ച്ചും നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി നീ​ങ്ങു​മ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ രീ​തി​യി​ലാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്ര. രാ​വി​ലെ​യും വൈ​കീ​ട്ടും വി​ദ്യാ​ർ​ഥി​ക​ളു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യം തി​ര​ക്ക് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് സ്ത്രീ ​യാ​ത്ര​ക്കാ​ർ ക​യ​റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളൊ​ഴി​ഞ്ഞ സീ​റ്റു​ക​ളു​മാ​യി സ​ർ​വി​സ് ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി-​ക​ൽ​പ​റ്റ റൂ​ട്ടി​ൽ ഇ​ട​യി​ലു​ള്ള പ്ര​ധാ​ന ബ​സ് സ്റ്റാ​ൻ​ഡ് മീ​ന​ങ്ങാ​ടി​യി​ലേ​താ​ണ്. ചു​ള്ളി​യോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഒ​രു​ബ​സും സി​സി​യി​ലേ​ക്കു​ള്ള ഒ​രു ഗ്രാ​മ​വ​ണ്ടി​യും മാ​ത്ര​മാ​ണ് ഈ ​ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ. രാ​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ന് പു​റ​ത്ത് ദേ​ശീ​യ​പാ​ത​യോ​ര​ത്ത്, സ്റ്റാ​ൻ​ഡി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ സ്ത്രീ​ക​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കും. ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പു​ള്ള സു​ൽ​ത്താ​ൻ ബ​ത്തേ​രി ചു​ങ്ക​ത്തും അ​സം​പ്ഷ​ൻ ജ​ങ്ഷ​നി​ലും വ​ലി​യ തി​ര​ക്കാ​യി​ട്ടു​ണ്ട്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്ന് മാ​ന​ന്ത​വാ​ടി​ക്കും അ​തു​പോ​ലെ താ​ളൂ​രി​ലേ​ക്കും മു​ത്ത​ങ്ങ​യി​ലേ​ക്കും ഇ​തേ​അ​വ​സ്ഥ​യാ​ണ്. 25ഓ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്കി​ട​യി​ൽ താ​ളൂ​ർ റൂ​ട്ടി​ലെ എ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഡീ​സ​ലി​നു​ള്ള കാ​ശ് പോ​ലും ല​ഭി​ക്കു​ന്നി​ല്ല.

തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ മ​റ്റു തൊ​ഴി​ലു​ക​ൾ തേ​ടി​യി​റ​ങ്ങി. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഗ​ത്തും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്ന് സ്വ​കാ​ര്യ ബ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

ജി​ല്ല​യി​ലെ ചി​ല ഉ​ട​മ​ക​ളെ​ങ്കി​ലും ബ​സ് ന​ട​ത്തി​പ്പി​ൽ​നി​ന്ന് വി​ട്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ബ​സ് വി​റ്റ് ഒ​ഴി​വാ​ക്കാ​മെ​ന്ന് വെ​ച്ചാ​ലും വാ​ങ്ങാ​നാ​ളി​ല്ല. സം​സ്ഥാ​ന​ത്തെ ഒ​രു​വാ​ഹ​ന ക​ച്ച​വ​ട​ക്കാ​ര​നും ബ​സ് വേ​ണ്ടാ​ത്ത സ്ഥി​തി​യാ​ണ്.

Tags:    
News Summary - Passengers decreased; many buses to stop operations from the tenth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.