സുൽത്താൻ ബത്തേരി കുപ്പാടിയിലെ ഹെലിപ്പാഡ്​

ഹെലിപ്പാഡ്​ ഹെലിബോൺ സർവേക്ക്; കളിസ്​ഥലത്ത്​ ഡ്രൈവിങ് ടെസ്​റ്റ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​പ്പാ​ടി​യി​ലെ ഹെ​ലി​പ്പാ​ഡ്, ത​ല​ശ്ശേ​രി -മൈ​സൂ​രു റെ​യി​ൽ ലൈ​നി​നു​ള്ള ഹെ​ലി​ബോ​ൺ സ​ർ​വേ​ക്ക് വി​ട്ടു​കൊ​ടു​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ പ്ര​തി​ഷേ​ധം. ഹെ​ലി​പ്പാ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്വ​ന്തം സ്ഥ​ല​ത്തേ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഡ്രൈ​വി​ങ് ടെ​സ്​​റ്റ്​ മാ​റ്റി​യ​തോ​ടെ​യാ​ണ് ക​ളി​സ്ഥ​ലം ഇ​ല്ലാ​താ​യെ​ന്നാ​രോ​പി​ച്ച് കാ​യി​ക സ്നേ​ഹി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

ര​ണ്ടു​ദി​വ​സം മു​മ്പ് ഹെ​ലി​ബോ​ൺ സ​ർ​വേ​ക്കു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യ​തോ​ടെ ഹെ​ലി​പ്പാ​ഡ്​ വേ​ലി​കെ​ട്ടി അ​ട​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മൂ​ന്നു​വ​ർ​ഷം മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സ് തു​ട​ങ്ങി​യ​തു മു​ത​ൽ ഹെ​ലി​പ്പാ​ഡി​ലാ​യി​രു​ന്നു ഡ്രൈ​വി​ങ് ടെ​സ്​​റ്റ്​ ന​ട​ത്തി​യി​രു​ന്ന​ത്.

ഹെ​ലി​പ്പാ​ഡി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ടെ​സ്​​റ്റു​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. വ​ർ​ഷ​ങ്ങ​ളാ​യി ഫു​ട്ബാ​ൾ പ​രി​ശീ​ല​ന​വും ടൂ​ർ​ണ​മെൻറു​ക​ളും ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് റ​വ​ന്യൂ വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​വി​ടെ ടെ​സ്​​റ്റു​ക​ൾ ന​ട​ത്താ​ൻ മി​ന​ക്കെ​ടാ​ത്ത​ത് നാ​ട്ടു​കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഹെ​ലി​പ്പാ​ഡി​ൽ ടെ​സ്​​റ്റ്​ ന​ട​ത്താ​ൻ​പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ക​ളി​സ്ഥ​ല​ത്തേ​ക്ക് ഡ്രൈ​വി​ങ് ടെ​സ്​​റ്റ്​ മാ​റ്റി​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​ത്തി മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​നാ​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​ല്ല. കു​പ്പാ​ടി​യി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ത്ത സ്ഥ​ലം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും അ​തി​ൽ ന​ഗ​ര​സ​ഭ​ക്ക്​ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ നാ​ഷ​ന​ൽ ജ്യോ​ഗ്ര​ഫി​ക് റി​സ​ർ​ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്. ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഭൂ​മി​യു​ടെ കി​ട​പ്പ് പ​ഠി​ക്കു​ക. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ​വീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് ആ​ദ്യ​പ​ടി. ഹെ​ലി​കോ​പ്റ്റ​റു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഹെ​ലി​പ്പാ​ഡി​ലാ​യി​രി​ക്കും നി​ർ​ത്തി​യി​ടു​ക. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ൾ ഹെ​ലി​പ്പാ​ഡി​ന് കാ​വ​ലാ​ണ്.

News Summary - kuppadi Helipad for Heliphone Survey; Driving test at the playground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.