കട്ടയാട്-പാപ്ലശ്ശേരി റോഡ്
സുൽത്താൻ ബത്തേരി: കട്ടയാട്-പാപ്ലശ്ശേരി റോഡിന്റെ നിർമാണം നിർത്തിവെച്ചതിൽ പ്രതിഷേധം. മുൻ എം.പി. രാഹുൽ ഗാന്ധി അനുവദിച്ച 18 കോടി രൂപ ചെലവിൽ ബത്തേരി മുതൽ പാപ്ലശ്ശേരി വരെയുള്ള 14 കിലോമീറ്റർ ദൂരം ആധുനിക രീതിയിൽ നിർമിക്കുന്നതിന് വേണ്ടിയുള്ളതാണ് എസ്റ്റിമേറ്റ്.
റോഡിൽ കയറ്റങ്ങൾ കുറക്കുക, താഴ്ചയുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുകയോ ക്രാഷ് ബാരിയർ സ്ഥാപിക്കുകയോ ചെയ്യുക, വളവുള്ള സ്ഥലങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ എസ്റ്റിമേറ്റിലുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ഒരു റീച്ച് ടാറിങ് മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ഇനിയും ഉപരിതലത്തിൽ അവസാന ഘട്ട ടാറിങ് കൂടിയുണ്ട്. നിർമാണം നിലച്ചിട്ട് ആറുമാസം കഴിഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും ഇവിടെ നിന്ന് പോയി.
റോഡ് നിർമാണം നിർത്തിവെച്ചതിൽ കോൺഗ്രസ് കട്ടയാട് ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.എൽ. സാബു അധ്യക്ഷത വഹിച്ചു. എം. രാമകൃഷ്ണൻ, ബാബു കട്ടയാട്, നിഷ സാബു, പ്രേം സുന്ദർ, ചാൾസ് വടാശേരി, കെ.എസ്. സുനീഷ്,സുകുമാരൻ രത്നഗിരി, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.