സുൽത്താൻ ബത്തേരി: മുത്തങ്ങ പൊൻകുഴിയിൽ 132 ഗ്രാം മെത്താഫെറ്റമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്പലവയൽ സ്വദേശി അർഷാദ് ആണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേർ നേരത്തേ പിടിയിലായിരുന്നു.
വയനാട് അസിസ്റ്റൻറ് എക്സൈസ് കമീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജ മോൾ, സുഷാദ്, ബേസിൽ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.