ജുനൈസ്
സുൽത്താൻ ബത്തേരി: ഹഷീഷ് ഓയിലും കഞ്ചാവുമായി യുവാവ് സുൽത്താൻ ബത്തേരി പൊലീസിന്റെ പിടിയിൽ. ബീനാച്ചി പാലത്തി വീട്ടിൽ ജുനൈസിനെ(36)യാണ് സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
മണിച്ചിറയിൽ വാടകക്ക് താമസിക്കുകയായിരുന്ന ഇയാളുടെ ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ 347 ഗ്രാം കഞ്ചാവും 177.16 ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുക്കുകയായിരുന്നു. മോഷണം, ലഹരിക്കേസുകളുൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ടയാളാണ്. സുൽത്താൻ ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.എം. സന്തോഷ് മോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.