temple festival
സുൽത്താൻ ബത്തേരി: മാരിയമ്മൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസ്സം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബത്തേരിയിൽ ചൊവ്വാഴ്ച നാലര മുതൽ ഗതാഗത നിയന്ത്രണം.
കൽപ്പറ്റ ഭാഗത്ത് നിന്നും വന്ന് പുൽപ്പള്ളി, മൈസൂർ റോഡുകളിലേക്ക് പോകേണ്ട വാഹനങ്ങൾ ബീനാച്ചിയിലെ പൂതിക്കാട് ജങ്ഷനിൽ നിന്നും തിരിയണം. പൂമല വഴിയാണ് ഈ വാഹനങ്ങൾ സഞ്ചരിക്കേണ്ടത്.
കൽപ്പറ്റ, അമ്പലവയൽ മാനന്തവാടി എന്നിവിടങ്ങളിൽ നിന്നും നഗരത്തിലേക്ക് വരുന്ന ബസുകൾ (ദീർഘദൂര ബസുകൾ ഒഴികെ) അഖില പമ്പിൽ ആളുകളെ ഇറക്കി തിരിച്ച് പോകണം. ഉത്സവത്തിന് വരുന്നവരുടെ വാഹനങ്ങൾ ബീനാച്ചി ഭാഗത്തേക്ക് പാർക്കിങ് അനുവദിക്കും.
പൂതിക്കാട് ഭാഗത്ത് നിന്ന് മൈസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ അമ്മായിപ്പാലം ഭാഗത്തേക്കും മൈസൂർ ഭാഗത്ത് നിന്ന് കല്പറ്റ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിക്കാട്-കൊളഗപ്പാറ ഭാഗത്തേക്കും, മാനന്തവാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനിക്കുനി അഖില പമ്പ് ഭാഗത്തേക്കും തിരിച്ച് വിടേണ്ടതാണ്.
മൈസൂർ ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബൈപാസ് വഴിയും ബസുകൾ കുന്താണി ജങ്ഷൻ വഴിയും പോകണം.
കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബൈപാസ് വഴിയും വലിയ വാഹനങ്ങൾ കുന്താണി ജങ്ഷൻ വഴിയും തിരിച്ച് വിടേണ്ടതാണ്.
കൈപ്പഞ്ചേരി റോഡ്- ബൈപാസ് ജംഗ്ഷനിൽ മൈസൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചിരാൽ ഭാഗത്തേക്കും കല്പറ്റ, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്മായിപ്പാലം ഭാഗത്തേക്കും വിടേണ്ടതാണ്. മൈസൂർ ഭാഗത്ത് നിന്നു ഉത്സവത്തിന് പോകുന്ന വാഹനങ്ങൾ ബൈപാസിലൂടെ പോയി പാർക്കിങ്ങിന് അനുവദിക്കാവുന്നതാണ്.
ചീരാൽ, മൈസൂർ, പുൽപ്പള്ളി, ഭാഗത്ത് നിന്നുള്ള ബസുകളും, കൽപറ്റ ഭാഗത്ത് നിന്നുള്ള ബസുകളും പുതിയ സ്റ്റാൻറിൽ കയറി പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ഊട്ടി റോഡിലേക്ക് കയറി പുത്തൻകുന്ന് കോടതിപ്പടി റോഡ് വഴി അമ്മായിപ്പാലം വഴി കുന്താണി റോഡിൽ പ്രവേശിച്ച് കൊളഗപ്പാറ വഴി പോകണം.പുൽപ്പള്ളിയിൽ നിന്നുള്ള ചെറിയ വാഹനങ്ങൾ മൈസൂർ റോഡിലൂടെ ഗോകുലം ബൈപാസ് വഴിയും ബസുകൾ പുതിയ സ്റ്റാൻറിലേക്ക് ചുങ്കം വഴിയും പോകാവുന്നതാണ്. ഉൽസവത്തിന് മൈസൂർ, പുൽപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടക്കുന്നു മുതൽ മൈസൂർ റോഡിലേക്കും പാർക്കിങ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.