അസ്കർ
Posted On
date_range Updated On
date_range പൊൻകുഴിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
സുൽത്താൻബത്തേരി: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റും നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡും ബുധനാഴ്ച പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തുനിന്നും വന്ന കർണാടക ആർ.ടി.സി ബസിലെ യാത്രക്കാരിൽ എം.ഡി.എം.എ പിടികൂടി. തലശേരി തൂവക്കുന്ന് അസ്കറാണ് (37)പിടിയിലായത്. 4.215 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ എം.ജെ. സജിൻ, പ്രിവെന്റീവ് ഓഫീസർ സി.ഡി. സാബു, എം.എ. രഘു, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണു, സുദിവ്യഭായി എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.