എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവം, ഒരാൾകൂടി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ (22)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ഡിസംബർ 24ന് വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലെ അലമാരയിൽനിന്നും 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമായി ബത്തേരി കൊളഗപ്പാറഫ ചെരുപറമ്പില്‍ സി.വൈ. ഡെല്‍ജിത്ത് (25)നെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ഇയാൾക്ക് ലഹരി നൽകിയ മൈലമ്പാടി പുത്തൻപുരയിൽ വീട്ടിൽ പി.വി. വിഷ്ണു(25)വിനെ ജനുവരി ഒമ്പതിനും പിടികൂടിയിരുന്നു.

Tags:    
News Summary - One more person arrested in LSD stamp seizure incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.