കാരക്കണ്ടിയിലെ സ്ഫോടനം നടന്ന ഷെഡ്
സുൽത്താൻ ബത്തേരി: മൂന്ന് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കാരക്കണ്ടി സ്ഫോടനത്തിലെ ദുരൂഹതകൾ ഇനിയും പുറത്തുവന്നില്ല. തുടക്കത്തിൽ പൊലീസ് അന്വേഷണം ഊർജിതമായിരുന്നെങ്കിലും ഇപ്പോൾ എല്ലാം അവസാനിപ്പിച്ച മട്ടാണ്. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി വി.വി. ബെന്നി കഴിഞ്ഞദിവസം സ്ഥലം മാറി പോയി. എല്ലാത്തിനും സാക്ഷിയായ സ്ഫോടനം നടന്ന വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസ് ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്.
കഴിഞ്ഞ ഏപ്രിൽ 22നാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. കാരക്കണ്ടി ചപ്പങ്ങൽ ജലീൽ-സുൽഫത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (13), സുന്ദര വേൽമുരുകെൻറ മകൻ മുരളി (16), ലത്തീഫിെൻറ മകൻ അജ്മല്‍ (14) എന്നിവരാണ് മരിച്ചത്. കാരക്കണ്ടിയിൽ പഴയ സാഗർ തിയറ്ററിനടുത്താണ് ആൾ താമസമില്ലാത്ത വീടുള്ളത്. ഔട്ട് ഹൗസെന്ന് തോന്നിക്കുന്ന കോൺക്രീറ്റ് ഷെഡിനുള്ളിലായിരുന്നു സ്ഫോടനം. പെരിന്തൽമണ്ണ സ്വദേശി രാധാകൃഷ്ണനാണ് വീടിെൻറ ഉടമ. പ്രവാസിയായ രാധാകൃഷ്ണൻ മുമ്പ് ഈ വീട് ഒരാൾക്ക് വാടകക്കു കൊടുത്തിരുന്നു. അദ്ദേഹം വേറെ വീട്ടിലേക്ക് മാറിയതോടെ രണ്ടുവർഷത്തോളമായി ഇവിടെ ആരും താമസമില്ല. വീടും പരിസരവും കാടുപിടിച്ചുകിടക്കുകയായിരുന്നു. കുട്ടികൾ നേരം പോക്കിനായി ഈ കെട്ടിടത്തിനകത്ത് കയറിയതാണ്.
സ്ഫോടനം നടന്നതിനുശേഷം പരിസരത്തൊക്കെ വെടിമരുന്നിെൻറ മണം വ്യാപിച്ചിരുന്നു. സാധാരണ പടക്കമാണോ, വീര്യം കൂടിയ ഇനത്തിൽപ്പെട്ട മറ്റെന്തെങ്കിലും വസ്തുക്കളാണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് അന്വേഷിച്ചു. കുട്ടികൾ എന്തിന് ഷെഡിനകത്ത് കയറിയെന്നത് തുടക്കം മുതലേ ദുരൂഹതയായിരുന്നു. സ്ഫോടനത്തിന് ശേഷം കുട്ടികൾ 100 മീറ്റർ അകലെയുള്ള കുളത്തിനടുത്തേക്ക് ഓടിയെത്തി വെള്ളത്തിലേക്ക് ചാടിയെന്നും പരിസരവാസികൾ പറഞ്ഞു. പ്രളയത്തിനുശേഷം വീടിന് ചെറിയ നാശം സംഭവിച്ചതായും അത് നന്നാക്കാത്തതുകൊണ്ടാണ് രണ്ടുവർഷമായി ആർക്കും വാടകക്ക് കൊടുക്കാതെ വീട് അടച്ചിട്ടതെന്നും ഉടമയുമായി ബന്ധച്ചെട്ടവർ വ്യക്തമാക്കി.
ഉടമ അറിയാതെ ആരോ കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുവെച്ചതായിരുന്നു. അത് ആരാണെന്നാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. സംഭവത്തിനുപിന്നിൽ വെറും പടക്കനിർമാണക്കാരല്ലെന്ന സൂചനയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.