കാണാതായ ഡെനിൻ
Posted On
date_range Updated On
date_range ബാണാസുര ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
തരിയോട്: ബാണാസുര സാഗർ അണക്കെട്ടിെൻറ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. തരിയോട് പത്താം മൈൽ പാറയിൽ പൈലിയുടെ മകൻ ഡെനിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ട് ആറോടെ കാണാതായത്. വീടിനോടുചേർന്നുള്ള പ്രദേശമായതിനാൽ കളി കഴിഞ്ഞശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. പിണങ്ങോട് ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
കൽപറ്റ അഗ്നിശമന സേനാംഗങ്ങളം പൊലീസും നാട്ടുകാരും ചേർന്ന് ഏറെ വൈകിയും തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ തടസ്സമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.