അടച്ച മീനങ്ങാടി പുഴംകുനി റോഡ്​

കോവിഡ്: മീനങ്ങാടിയിൽ കടുത്ത നിയന്ത്രണം

മീനങ്ങാടി: കോവിഡ് വ്യാപനത്തെ തുടർന്ന് മീനങ്ങാടി പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചു. ഒരാഴ്ചക്കിടെ നടന്ന ആൻറിജൻ പരിശോധനയിൽ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ മീനങ്ങാടി പഞ്ചായത്തിലെയും മൂന്ന് പേർ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്.

രോഗത്തെ പിടിച്ചുകെട്ടാൻ കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ എടുത്തിട്ടുള്ളത്. പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കിയിട്ടുണ്ട്.

26നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്​ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്​ഥിരീകരിച്ചത്.

ഇതേ തുടർന്ന് 28ന് നടന്ന ആൻറിജൻ പരിശോധനയിൽ സ്​ഥാപനത്തിലെ മറ്റ് ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു. 29ന് ടൗണിലെ ചുമട്ടുതൊഴിലാളിക്കും പോസിറ്റിവായി. പിന്നീടുള്ള ദിവസങ്ങളിൽ മീനങ്ങാടിയിലെ മറ്റൊരു ചുമട്ടുതൊഴിലാളിക്കും രണ്ട് ഹോട്ടൽ ജീവനക്കാർക്കും ഉണക്കമീൻ മൊത്ത വിതരണക്കാരനും രോഗം സ്​ഥിരീകരിച്ചു.

ബുധനാഴ്ച മീനങ്ങാടി സി.എച്ച്.സിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ മൂന്നു വയസ്സുള്ള കുട്ടിയുൾപ്പെടെ എട്ടുപേർക്കാണ് രോഗം സ്​ഥിരീകരിച്ചത്.

ഇതോടെയാണ് മീനങ്ങാടിയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.