Posted On
date_range Updated On
date_range ഊട്ടിയിൽനിന്ന് പ്രത്യേക ബസ് സർവിസ്
ഗൂഡല്ലൂർ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഊട്ടിയിൽനിന്ന് കോയമ്പത്തൂരിലേക്ക് അടക്കം 28 പ്രത്യേക ബസുകൾ ശനിയാഴ്ച മുതൽ സർവിസ് നടത്തും. സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാർ, വിദ്യാർഥികൾ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ബസുകൾ ഏർപ്പെടുത്തുന്നതെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു.
ഊട്ടിയിൽനിന്ന് കോയമ്പത്തൂരിലേക്ക് 17 ഉം മേട്ടുപ്പാളയത്തേക്ക് 11ഉം ബസുകൾ കൂടുതൽ സർവിസ് നടത്തും. ട്രിച്ചി, മധുര, ചെന്നൈ തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ തിരക്കനുസരിച്ച് പ്രത്യേക സർവിസും ഉണ്ടാവും. ചെന്നൈയിൽനിന്ന് ഊട്ടി, തിരുപ്പൂർ, ഈറോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്കും കൂടുതൽ ബസുകൾ ഓടിക്കും. ഒക്ടോബർ 28 വരെ സ്പെഷൽ സർവിസ് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.