ജി​ല്ല പോ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ൻ, ക​ല്‍പ​റ്റ ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ് തെ​ങ്ങ​ല​ക്ക​ണ്ടി​യി​ല്‍, ക​മ്പ​ള​ക്കാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ എം.​എ. സ​ന്തോ​ഷ്, ന​ർ​ക്കോ​ട്ടി​ക് സെ​ല്‍ എ​സ്.​ഐ എ​ന്‍.​വി. ഹ​രീ​ഷ് കു​മാ​ര്‍, ജി​ല്ല പൊ​ലീ​സ് കാ​ര്യാ​ല​യം എ​സ്.​ഐ എം.​കെ. പ്ര​ഭാ​ക​ര​ന്‍, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ കെ.​ടി. മു​ഹ​മ്മ​ദ് സ​ബീ​ര്‍

പൊലീസ് മേധാവിയുൾപ്പെടെ വയനാട്ടിൽ ആറുപേര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍

ക​ല്‍പ​റ്റ: വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​രു​ണ്‍ കെ. ​പ​വി​ത്ര​ന​ട​ക്കം ജി​ല്ല​യി​ല്‍ ആ​റ് പേ​ര്‍ക്ക് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ന്ന​ത ബ​ഹു​മ​തി​യാ​യ ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ര്‍ പു​ര​സ്‌​കാ​രം. ക​ല്‍പ​റ്റ ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ് തെ​ങ്ങ​ല​ക്ക​ണ്ടി​യി​ല്‍, ക​മ്പ​ള​ക്കാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ എം.​എ. സ​ന്തോ​ഷ്, നാ​ർ​ക്കോ​ട്ടി​ക് സെ​ല്‍ എ​സ്.​ഐ എ​ന്‍.​വി. ഹ​രീ​ഷ് കു​മാ​ര്‍, ജി​ല്ല പൊ​ലീ​സ് കാ​ര്യാ​ല​യ​ത്തി​ലെ എ​സ്.​ഐ എം.​കെ. പ്ര​ഭാ​ക​ര​ന്‍, ജി​ല്ല ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ കെ.​ടി. മു​ഹ​മ്മ​ദ് സ​ബീ​ര്‍ എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​രാ​യ മ​റ്റു​ള്ള​വ​ര്‍. 2024ലെ ​പു​ര​സ്‌​കാ​ര​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍ഡ​ന്റ് ആ​യി​രി​ക്കെ ന​ട​ത്തി​യ സ്തു​ത്യ​ര്‍ഹ​മാ​യ സേ​വ​ന​ത്തി​നാ​ണ് വ​യ​നാ​ട് എ​സ്.​പി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ​ബ് ഡി​വി​ഷ​ന്‍ അ​സി. ക​മീ​ഷ​ണ​റാ​യി​രി​ക്കെ ന​ട​ത്തി​യ കേ​സ​ന്വേ​ഷ​ണ മി​ക​വി​ന് അ​ഷ്‌​റ​ഫ് തെ​ങ്ങ​ല​ക്ക​ണ്ടി​യി​ലും പേ​രാ​മ്പ്ര എ​സ്.​എ​ച്ച്.​ഒ​യാ​യി​രി​ക്കെ ന​ട​ത്തി​യ കേ​സ​ന്വേ​ഷ​ണ മി​ക​വി​ന് എം.​എ. സ​ന്തോ​ഷും അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ല​ഹ​രി കേ​സി​ലെ അ​ന്വേ​ഷ​ണ മി​ക​വി​ന് ഹ​രീ​ഷ് കു​മാ​റും കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ലെ കേ​സി​ലെ അ​ന്വേ​ഷ​ണ മി​ക​വി​ന് മു​ഹ​മ്മ​ദ് സ​ബീ​റും പൊ​ലീ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച സേ​വ​ന​ത്തി​ന് പ്ര​ഭാ​ക​ര​നും പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​രാ​യി.

Tags:    
News Summary - Six people in Wayanad, including the police chief, awarded badge of honor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.