ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് എം.​ജി. ബി​ജു സം​സാ​രി​ക്കു​ന്നു

ഷി​ഗ​ല്ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​യ​നാ​ട് ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക്കു ഷി​ഗ​ല്ലെ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടാം​ദി​ന​വും ഊ​ർ​ജി​തം. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നോ​ടു ചേ​ർ​ന്നു​ള്ള ത​ല​പ്പു​ഴ ഇ​ടി​ക്ക​ര വാ​ർ​ഡു​ക​ളി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. ഹോ​ട്ട​ലി​ലും ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച രാ​വി​ല​മു​ത​ൽ വൈ​കീ​ട്ടു​വ​രെ നീ​ണ്ടു. ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ളാ​ട്, പേ​ര്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി. ത​ല​പ്പു​ഴ 43ലെ ​താ​ജ്‌ റ​സ്റ്റ​റ​ന്റ്, ബോ​യ്‌​സ് ടൗ​ണി​ലെ ബോ​യ്‌​സ് ടൗ​ൺ ത​ട്ടു​ക​ട, ത​ല​പ്പു​ഴ​യി​ലെ ട്വ​ന്റി ട്വ​ന്റി ടീ ​ഷോ​പ്പ്, ത​ല​പ്പു​ഴ ചു​ങ്ക​ത്തെ വ​നി​താ മെ​സ്, ടേ​സ്റ്റി വി​ല്ല എ​ന്നി​വ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​ഗ​സ്റ്റ് 31വ​രെ ലൈ​സ​ൻ​സി​നു അ​പേ​ക്ഷി​ക്കാ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ജി. ബി​ജു പ​റ​ഞ്ഞു. ഷി​ഗ​ല്ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ജി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മീ​നാ​ക്ഷി രാ​മ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൽ​സി ജോ​യ്, വി.​കെ. ശ​ശി​കു​മാ​ർ, ജോ​സ​ഫ് മ​റ്റ​ത്തി​ലാ​നി, സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ആ​രി​ഫു​ദ്ദീ​ൻ, പേ​ര്യ സി.​എ​ച്ച്.​സി. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ഞ്ജു അ​മ​ല ജോ​ർ​ജ്, വാ​ളാ​ട് പി.​എ​ച്ച്.​സി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ദ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Shigella prevention campaign intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.