Posted On
date_range Updated On
date_range വീണ്ടും കടുവപേടിയിൽ പുൽപള്ളി
പുൽപള്ളി: വനത്തിൽ മേയാൻ വിട്ട മൂരികിടാവിനെ കടുവ പിടികൂടി കൊന്നതോടെ പുൽപള്ളിയിൽ വീണ്ടും കടുവ ഭീതി. മഠാപ്പറമ്പ് പൈക്കമൂല കോളനിയിലെ നിർമലയുടെ അഞ്ച് വയസ്സുള്ള മൂരികിടാവിനെയാണ് കഴിഞ്ഞദിവസം കടുവ പിടികൂടിയത്. മേയാൻ വിട്ട കിടാവിനെ വൈകീട്ട് വനത്തിന് പുറത്തേക്ക് നിർമല മേയിച്ച് കൊണ്ടുവരുന്നതിനിടയിലാണ് സമീപത്ത് പതുങ്ങിയിരുന്ന കടുവ കിടാവിനെ കൊന്നത്. കിടാവിനെ രക്ഷിക്കാൻ ശ്രമിച്ച നിർമലക്കു നേരെ കടുവ വരുന്നതിനു മുമ്പേ അവർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇവിടെ നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിട്ടുണ്ട്. വളർത്തുമൃഗം നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തര സഹായമെത്തിക്കണമെന്ന് വാർഡ് മെംബർ ജോഷി ചാരുവേലിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.