സുൽത്താൻ ബത്തേരി: മീനങ്ങാടിയിലെ ഫ്രഷ് പന്നിസ്റ്റാളിൽ നിന്നും പൂപ്പൽ ബാധിച്ച പന്നിയിറച്ചി പിടിച്ചു. സ്റ്റാൾ ആരോഗ്യ വകുപ്പധികൃതർ പൂട്ടിച്ചു. മീനങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാർക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി സ്റ്റാളിൽ നിന്നും പഴകിയ പന്നിമാംസം കണ്ടെത്തിയത്.
25 കിലോയോളം വരുന്ന മാംസം പൂപ്പൽ നിറഞ്ഞ അവസ്ഥയിലാണുണ്ടായിരുന്നത്. സ്ഥാപനത്തിൽ ഹെൽത്ത് കാർഡോ മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ലൈസൻസോ ഉണ്ടായിരുന്നില്ല. സ്ഥാപനം അടച്ചുപൂട്ടുകയും കണ്ടെടുത്ത മാംസം ആരോഗ്യ വകുപ്പ് ഫിനോയിൽ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.