പ്രതിഷേധം ഫലിച്ചു; പനമരം-മാത്തൂർ റോഡ് നവീകരണം തുടങ്ങി

പ​ന​മ​രം: പ​ന​മ​രം-​ബീ​നാ​ച്ചി റോ​ഡി​ൽ ച​ളി​ക്കു​ള​മാ​യ പ​ന​മ​രം ടൗ​ൺ മു​ത​ൽ മാ​ത്തൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്റെ ന​വീ​ക​ര​ണം തു​ട​ങ്ങി. ഏ​റെ മു​റ​വി​ളി​ക്ക് ശേ​ഷ​മാ​ണ് പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യ​ത്. 1.6 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ റോ​ഡ് കോ​ൺ​ക്രീ​റ്റ് പ​ണി​യാ​ണ് ന​ട​ക്കു​ന്ന​ത്. പ​ന​മ​രം മാ​ത്തൂ​ർ ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ര​ണ്ട് മീ​റ്റ​റോ​ളം റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കാ​നാ​യി​രു​ന്നു പി.​ഡ​ബ്ല്യു.​ഡി തീ​രു​മാ​നി​ച്ച​ത്. അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ന​മ​രം മു​ത​ൽ ബീ​നാ​ച്ചി​വ​രെ വ​രു​ന്ന 22 കി.​മീ​റ്റ​ർ റോ​ഡ് പ​ണി​ക്ക് 54 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്.

തു​ട​ർ​ന്ന് 2021ൽ ​ബീ​നാ​ച്ചി​യി​ൽ നി​ന്ന് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ പ​ന​മ​രം-​മാ​ത്തൂ​ർ ഭാ​ഗ​ത്ത് റോ​ഡ് ഉ​യ​ർ​ത്തി പ​ണി​യു​ന്ന​ത് പ​ന​മ​രം ടൗ​ൺ വെ​ള്ള​ത്തി​ലാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു നി​ർ​മാ​ണം നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി​ക​ൾ നി​ർ​ത്തി പ്ര​വൃ​ത്തി​യി​ൽ​നി​ന്ന് സ്വ​മേ​ധ​യാ ഒ​ഴി​വാ​യി. റോ​ഡ്പ​ണി നി​ർ​ത്തി​വെ​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

നി​ല​വി​ലെ റോ​ഡ് അ​ശാ​സ്ത്രീ​യ​മാ​യി ഉ​യ​ർ​ത്തി നി​ർ​മി​ച്ചാ​ൽ പ​ന​മ​രം ടൗ​ൺ വെ​ള്ള​ത്തി​ലാ​കു​മെ​ന്ന വാ​ർ​ത്ത ‘മാ​ധ്യ​മം’ നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വീ​ണ്ടും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​ത്. നി​ല​വി​ൽ, പ​ന​മ​രം ടൗ​ൺ മു​ത​ൽ മാ​ത്തൂ​ർ വ​രെ വ​രു​ന്ന 1.600 മീ​റ്റ​ർ റോ​ഡ് ഒ​മ്പ​ത് മീ​റ്റ​ർ വീ​തി​യി​ലും 40 സെ​ന്റി​മീ​റ്റ​ർ ഘ​ന​ത്തി​ലും നി​ർ​മി​ക്കും. ആ​റ് ക​ലു​ങ്കി​നു പു​റ​മേ ഒ​മ്പ​ത് ക​ലു​ങ്കു​ക​ൾ​കൂ​ടി പ​ണി​യും.

ന​ട​വ​യ​ൽ ആ​ലി​ൻ​ക​ൻ​താ​ഴെ മു​ത​ൽ പ​ന​മ​രം ടൗ​ൺ വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നു 34 കോ​ടി രൂ​പ​യു​ടേ​താ​ണ് പു​തി​യ എ​സ്റ്റി​മേ​റ്റ്. ഇ​തോ​ടെ പ​ന​മ​രം-​ബീ​നാ​ച്ചി റോ​ഡി​നു 54 കോ​ടി​യി​ൽ നി​ന്ന് 83 കോ​ടി രൂ​പ​യാ​യി എ​സ്റ്റി​മേ​റ്റ് ഉ​യ​രു​മെ​ന്നും എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ​യു​ള​ള ക​രാ​റു​കാ​ര​ൻ പി​ന്മാ​റി​യ​ത് കാ​ര​ണം മ​റ്റൊ​രു ക​രാ​റു​കാ​ര​നാ​ണ് പ​ണി ഏ​റ്റെ​ടു​ത്ത​ത്.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ മാ​ത്തൂ​ർ ഭാ​ഗ​ത്ത് റോ​ഡ് ച​ളി​ക്കു​ള​മാ​യ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. മ​ഴ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വീ​ണ്ടും മാ​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് റോ​ഡ് പ​ണി ആ​രം​ഭി​ച്ച​ത്. 12 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ൽ ഒ​മ്പ​ത് മീ​റ്റ​ർ വീ​തി​യി​ൽ ഒ​ന്ന​ര അ​ടി ക​ന​ത്തി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ​ണി​യാ​ണ് നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന മൂ​ന്ന് മീ​റ്റ​ർ ഭാ​ഗ​ത്ത് ഒ​ന്ന​ര മീ​റ്റ​റി​ൽ ര​ണ്ടു വ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്ര​ക്ക് സൗ​ക​ര്യം ചെ​യ്യും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ത്ര​യും ദൂ​ര​ത്തി​ൽ ക​മ്പി​കെ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്തു റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ മാ​ത്ര​മേ ഇ​ത്ര​യും ദൂ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്തു​വ​രാ​റു​ള്ളൂ​വെ​ന്ന് ക​രാ​റു​കാ​ര​നും പ​റ​യു​ന്നു. ഇ​ത്ത​രം പ​ണി​ക​ൾ​ക്കു​ള്ള യ​ന്ത്ര​ങ്ങ​ൾ വാ​ട​ക​ക്ക് കി​ട്ടാ​നി​ല്ലാ​ത്ത​തു​കൊ​ണ്ടും മാ​ത്തൂ​ർ ഭാ​ഗ​ത്തി​ൽ ച​തു​പ്പ് ആ​യ​തി​നാ​ലു​മാ​ണ് പ​ണി തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. പു​തി​യ യ​ന്ത്ര​ങ്ങ​ൾ വ​രു​ത്തി​യാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. കോ​ൺ​ക്രീ​റ്റ് ചെ​യ്തു 28 ദി​വ​സം ക​ഴി​യാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ നി​ർ​മാ​ണം ക​ഴി​യാ​ൻ മാ​സ​ങ്ങ​ൾ എ​ടു​ക്കും.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ക​ൽ​പ​റ്റ: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ബീ​നാ​ച്ചി-​പ​ന​മ​രം റോ​ഡി​ലെ മാ​ത്തൂ​ർ പ്ര​ദേ​ശ​ത്തു റോ​ഡ് കോ​ൺ​ക്രീ​റ്റി​ങ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ നീ​ർ​വാ​രം റോ​ഡ് ജ​ങ്ഷ​ൻ മു​ത​ൽ നെ​ല്ലി​യ​മ്പം റോ​ഡ് ജ​ങ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ച്ചു. ബ​ത്തേ​രി​യി​ൽ​നി​ന്ന് പ​ന​മ​രം ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നെ​ല്ലി​യ​മ്പം റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Panamaram Mathur road renovation begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.