ഹ​ർ​ത്താ​ലി​ൽ ഗൂ​ഡ​ല്ലൂ​ർ ഒ​ന്നാം​മൈലി​ൽ ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു, ന​ര​ഭോ​ജി ക​ടു​വ​യെ ക​ണ്ടെ​ത്താ​ൻ ഡ്രോ​ൺ കാ​മ​റ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന വ​ന​പാ​ല​ക സം​ഘം

കടുവ ഭീഷണി; ഗൂഡല്ലൂർ ഹർത്താൽ പൂർണം

ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു​പേ​രെ കൊ​ന്നു​തി​ന്ന ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നും വ​ന്യ​മൃ​ഗ ഭീ​ഷ​ണി ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി ഒ​ഴി​കെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും വ്യാ​പാ​രി സം​ഘ​ട​ന​ക​ളും ട്രേ​ഡ് യൂ​നി​യ​നു​ക​ളും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൂ​ർ​ണം. ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ, മ​സി​ന​ഗു​ഡി ഉ​ൾ​പ്പെ​ട്ട ഗൂ​ഡ​ല്ലൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു​വ​രെ​യാ​ണ് ക​ട​യ​ട​പ്പും പ​ണി​മു​ട​ക്കും ഉ​ൾ​പ്പെ​ട്ട ഹ​ർ​ത്താ​ൽ. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും കൂ​ലി​പ്പ​ണി​ക്കാ​രും പ​ണി​മു​ട​ക്കി. ഓ​ട്ടോ, ടാ​ക്സി, മ​റ്റ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ നി​ര​ത്തി​ലി​റ​ങ്ങാ​തെ പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കി. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്നെ​ങ്കി​ലും ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​ന്ത​ർ സം​സ്ഥാ​ന ബ​സ് സ​ർ​വി​സു​ക​ള​ട​ക്കം ഓ​ടി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വ തു​റ​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല.

ഗൂ​ഡ​ല്ലൂ​രി​ലും നാ​ടു​കാ​ണി ഭാ​ഗ​ത്തും ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യും ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്.

കടുവ കാണാമറയത്തുതന്നെ; തിരച്ചിൽ തുടരുന്നു

ഗൂ​ഡ​ല്ലൂ​ർ: ര​ണ്ടു​പേ​രെ കൊ​ന്നു​ഭ​ക്ഷി​ച്ച ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള വ​ന​പാ​ല​ക​രു​ടെ ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ ക​ടു​വ കാ​ണാ​മ​റ​യ​ത്തു​ത​ന്നെ.

ഓ​വാ​ലി വ​ന​മേ​ഖ​ല​യി​ൽ ക​ടു​വ​യെ പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഏ​ഴാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച മൃ​ഗ​ഡോ​ക്ട​ർ​മാ​ർ, വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രോ​ടൊ​പ്പം ഗൂ​ഡ​ല്ലൂ​ർ മ​ല, ദൈ​വ​മ​ല, കെ​വി​പാ​റ, ഗാ​ന്ധി​ന​ഗ​ർ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​വ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി. പി​ന്നീ​ട് ഡ്രോ​ൺ വ​ഴി​യും നി​രീ​ക്ഷ​ണം ന​ട​ത്തി. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടി.​ആ​ർ.​സി, ഡെ​ൽ ഹൗ​സ്, സാ​ണ്ടി​ഹി​ൽ​സ്, ഗ്വി​ന്റ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​താ​യി ഗൂ​ഡ​ല്ലൂ​ർ ഡി.​എ​ഫ്.​ഒ അ​റി​യി​ച്ചു. ഇ​തി​നി​ടെ ഗൂ​ഡ​ല്ലൂ​രി​ന് സ​മീ​പം വി​മ​ല​ഗി​രി ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ ക​ടു​വ ആ​ടി​നെ​യും പ​ശു​വി​നെ​യും കൊ​ന്ന​ത് ജ​ന​ങ്ങ​ളെ വീ​ണ്ടും ഭീ​തി​യി​ലാ​ക്കി.

Tags:    
News Summary - Tiger threat Gudalur completes hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.