Posted On
date_range Updated On
date_range നിലമ്പൂർ-കോഴിക്കോട്-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു
ഗൂഡല്ലൂർ: കെ.എസ്.ആർ.ടി.സിയുടെ നിലമ്പൂർ ഡിപ്പോയിൽനിന്ന് കോഴിക്കോട്-ഗൂഡല്ലൂർ ബസ് സർവിസ് ആരംഭിച്ചു. നിലമ്പൂരിൽനിന്ന് രാവിലെ 5.50 പുറപ്പെട്ട് വഴിക്കടവിലേക്ക് വരുകയും വഴിക്കടവിൽനിന്ന് 6.35ന് കോഴിക്കോടേക്ക് പുറപ്പെട്ട് അവിടെ നിന്ന് രാവിലെ 10.15ന് ഗൂഡല്ലൂരിൽ എത്തും.
ഗൂഡല്ലൂരിൽനിന്ന് ഉച്ച കഴിഞ്ഞ് 2.45ന് കോഴിക്കോട് തിരിക്കുകയും ചെയ്യും. രാത്രി 7.20ന് കോഴിക്കോട് നിന്നും നിലമ്പൂർ വരെ സർവിസ് നടത്തുന്ന വിധത്തിലാണ് പുതിയ സർവിസ്.
ഈ റൂട്ട് ആവശ്യപ്പെട്ട സാമൂഹികപ്രവർത്തകൻ ടി.ടി. ഷംസുദ്ദീനെയും സർവിസ് ആരംഭിച്ച വിവരം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.