Posted On
date_range Updated On
date_range സർക്കാർ മദ്യശാലയിൽനിന്ന് 1.91 ലക്ഷവും മദ്യക്കുപ്പികളും കവർന്നു
ഗൂഡല്ലൂർ: സർക്കാർ മദ്യശാലയുടെ പൂട്ട് തകർത്ത് 1.91 ലക്ഷം രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു. ഗൂഡല്ലൂർ മുനിസിപ്പാലിറ്റിക്ക് കീഴിലെ കാളംബുഴ ഭാഗത്തുള്ള സർക്കാർ മദ്യവിൽപനശാലയിലാണ് മോഷണം നടന്നത്. വള്ളലാർ ദിനവും തൈപ്പൂസവും ആയതിനാൽ ഞായറാഴ്ച തമിഴ്നാട്ടിലുടനീളം സർക്കാർ മദ്യശാലകൾക്ക് അവധിയായിരുന്നു.
തിങ്കളാഴ്ച പതിവുപോലെ തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം ജീവനക്കാർ അറിഞ്ഞത്. ഗൂഡല്ലൂർ പൊലീസിൽ പരാതി നൽകി. സി.ഐ. അരുളിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.