Posted On
date_range Updated On
date_range കണ്ടെയ്ൻമെൻറ് സോണിൽ ഇറച്ചി വിൽപന; രണ്ടുപേർക്കെതിരെ കേസ്
മാനന്തവാടി: കണ്ടെയ്ൻമെൻറ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കന്നുകാലിയെ അറുത്ത് ഇറച്ചി വിൽപന നടത്തിയ രണ്ടുപേർക്കെതിരെ കേസെടുത്തു. വാളാട് കുണ്ടിലോട്ട് അമ്മദ് (35), വള്ളിയിൽ മുഹമ്മദലി (42) എന്നിവർക്കെതിരെയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്.
കണ്ടെയ്ൻമെൻറ് സോണായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽപെട്ട വാളാടുവെച്ച് അറുത്ത് ഇറച്ചി വീടുകളിൽ എത്തിച്ചു നൽകിയതിനാണ് കേസെടുത്തത്. പകർച്ചവ്യാധി നിയമ പ്രകാരവും കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരവുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.