ജിഹാസ്, ശ്യാം കുമാർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മാനന്തവാടി: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തരുവണ കല്ലിപ്പാടത്ത് വീട്ടിൽ കെ.ആർ. ശ്യാം കുമാർ(29), പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചപ്പാളി വീട്ടിൽ സി. ജിഹാസ് (24) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. രണ്ടു പേരിൽ നിന്നായി 85.15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ പട്രോളിങ്ങിനിടെ മൊതക്കരയിൽ വെച്ച് പൊലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ അനസ്, സി.പി.ഒ വിനീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.