മാനന്തവാടി: തിരുനെല്ലി എസ്.ഐ വി.പി. സാജനും സംഘവും ബാവലിയില്‍ വാഹന പരിശോധന നടത്തവെ ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാവ് പിടിയിലായി. കുറ്റ്യാടി കക്കട്ടില്‍ വടയംപാറയുള്ളതില് വീട്ടില്‍ ബിപിന്‍ ഭാസ്കര്‍ (23) ആണ് അറസ്റ്റിലായത്.
ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു 376 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എ.എസ്.ഐ മെര്വിന്, സി.പി.ഒ മാരായ രാഹുല്‍ ചന്ദ്രന്, അനീഷ്, രമ്യ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.