Posted On
date_range Updated On
date_range ബൈക്ക് കവർന്ന യുവാവ് അറസ്റ്റിൽ
മാനന്തവാടി: കൊയിലേരി സ്വദേശിയുടെ ബൈക്ക് രണ്ടുമാസം മുമ്പ് മോഷ്ടിച്ച കേസിലെ പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലേരി താന്നിക്കൽ പുൽപ്പാറയിൽ പി.ജെ. അമലിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മോഷണശേഷം വിൽപനക്ക് ശ്രമിക്കുന്നതിനിടയിൽ, പൊലീസ് അന്വേഷണം ഊർജിതമാക്കിയതറിഞ്ഞ പ്രതി ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ സൈനുദ്ദീൻ, സി.പി.ഒമാരായ സുധീഷ്, ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.