Posted On
date_range Updated On
date_range ലോകകപ്പ് വിജയാഹ്ലാദം; പടക്കംപൊട്ടി വിദ്യാർഥിയുടെ കൈവിരലറ്റു
മാനന്തവാടി: ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദംപങ്കിടുന്നതിനിടെ പടക്കംപൊട്ടി യുവാവിന്റെ കൈവിരലുകൾ അറ്റു. അഞ്ചാംമൈൽ കെല്ലൂർ നുച്ചൻ ആസിഫിന് (20) ആണ് പരിക്കേറ്റത്. നടവയൽ സി.എം കോളജ് രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്.
കൂട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ ആസിഫിന്റെ കൈയിലുണ്ടായിരുന്ന പടക്കത്തിന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ ആസിഫിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.