പിലാക്കാവ് വനത്തിൽ പനംകുറ്റി ഭാഗത്ത് ചെരിഞ്ഞ കാട്ടാന
Posted On
date_range Updated On
date_range കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
മാനന്തവാടി: ബേഗൂർ റേഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പിലാക്കാവ് വാളാട്കുന്ന് വനമേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
ഒരുവയസ്സ് തോന്നിക്കുന്ന കാട്ടാനക്കുട്ടിയുടെ ജഡമാണ് വനത്തിനുള്ളിൽ കണ്ടെത്തിയത്. വനം വകുപ്പ് വാച്ചർമാരാണ് ജഡം കണ്ടത്. തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷമേ വയസ്സും മരണകാരണവും വ്യക്തമാകുകയുള്ളൂവെന്ന് വനം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.