പഞ്ചാരക്കൊല്ലി പ്രദേശത്ത് എത്തിയ കാട്ടുപോത്തുകൾ
Posted On
date_range Updated On
date_range പഞ്ചാരക്കൊല്ലിയില്‍ കാട്ടുപോത്ത് ശല്യം രൂക്ഷം
മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് കാട്ടുപോത്ത് ശല്യം രൂക്ഷം. കൂട്ടമായെത്തുന്ന കാട്ടുപോത്തുകൾ പ്രദേശത്ത് ഭീതി വിതക്കുകയാണ്.
പതിനഞ്ചിലധികം കാട്ടുപോത്തുകളാണ് ഒന്നിച്ചെത്തുന്നത്. ഇവ വനാതിർത്തിയിൽ നിലയുറപ്പിക്കുയും റോഡു മുറിച്ച് കടക്കുകയും ചെയ്യുന്നത് ഭീതി സൃഷ്ടിക്കുകയാണ്.
ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നർ ഭയന്നാണ് രാത്രിയിലും പുലർച്ചെയും ഇതു വഴി സഞ്ചരിക്കുന്നത്. കാട്ടുപോത്ത് ശല്യത്തിന് അറുതിവരുത്താൻ അടിയന്തര ഇടപെടൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.