ക്ഷേത്രത്തിൽ കാട്ടാനയുടെ ആക്രമണം; വാതിലും നിലവിളക്കുകളും പൂജസാമഗ്രികളും തകർത്തു

മാ​ന​ന്ത​വാ​ടി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക്ഷേ​ത്ര സാ​മ​ഗ്രി​ക​ൾ ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന ത​ല​പ്പു​ഴ പു​തി​യി​ടം ശ്രീ ​മു​നീ​ശ്വ​ൻ കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി തി​ട​പ്പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് നി​ല​വി​ള​ക്കു​ക​ളും മ​റ്റു ക്ഷേ​ത്ര സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു.

നി​ല​വി​ള​ക്കു​ക​ൾ, ഉ​രു​ളി​ക​ൾ, പൂ​ജ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ, ഗ്യാ​സ് സ്റ്റൗ, ​മ​റ്റ് ക്ഷേ​ത്ര ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ച്ചു.

40,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - wild animal attack on the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.