വയനാട് മെഡിക്കൽ കോളജ്: വിദ്യാർഥിപ്രവേശനവും കാമ്പസ് നിർമാണവും വേഗത്തിലാക്കും –മന്ത്രി വീണ ജോർജ്
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് വിദ്യാർഥിപ്രവേശനവും കാമ്പസ് നിർമാണവും വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു. മെഡിക്കൽ കോളജ് പ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒ.ആർ. കേളു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അവർ.
വയനാട് മെഡിക്കല്‍ കോളജിനായി പുതിയതായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം ആരംഭിക്കുകയും പ്രിന്‍സിപ്പലിനെ നിയമിക്കുകയും മെഡിക്കല്‍ കോളജിെൻറ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
അനുവദിച്ച 55 അധ്യാപക തസ്തികകളില്‍ മൂന്നു പ്രഫസര്‍ തസ്തികകളിലേക്കും അഞ്ച് അസി. പ്രഫസര്‍ തസ്തികകളിലേക്കും നിയമനം നടത്തിയിട്ടുണ്ട്.
ഡി.പി.സി നടക്കുന്ന മുറക്ക് മറ്റ് പ്രമോഷന് തസ്തികകളിലേക്കും പി.എസ്.സി നിയമന ശിപാര്‍ശ ലഭിക്കുന്നമുറക്ക് എന്‍ട്രി കേഡര്‍ തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. മാനന്തവാടി ജില്ല ആശുപത്രി മെഡിക്കല്‍ കോളജ് ആയി പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കംകൂടാതെ നടത്തുന്നതിനായി ആശുപത്രി വികസന സമിതി രൂപവത്കരിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.