ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ബസ് ജീവനക്കാർ അറസ്റ്റിൽ

മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിലെ 17 കാരിയായ ആദിവാസി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു.

തിരുനെല്ലി അരണപ്പാറ പാലമറ്റം ഐസക് ടി. മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടിൽ ഒ. ഷംസാദ് (31) എന്നിവരെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി പി. ശശികുമാർ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ, എസ്.സി എസ്.ടി നിയമങ്ങൾ പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Tribal girl molested; Bus employees arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.