നിബിൻ
നിഹാദ്
Posted On
date_range Updated On
date_range കഞ്ചാവുകടത്ത്; എക്സൈസ് പിടിയിൽനിന്ന് യുവാവ് ഓടി രക്ഷപ്പെട്ടു
മാനന്തവാടി: ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവും നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി വന്ന ബൈക്ക് യാത്രികനായ യുവാവിനെ പിടികൂടി. മാനന്തവാടി കെല്ലൂർ പറമ്പൻ വീട്ടിൽ അസീബ് (26) ആണ് പിടിയിലായത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന കാരക്കാമല പാലച്ചാൽ ആനാണ്ടി വീട്ടിൽ നിബിൻ നിഹാദ് (26) വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. കഞ്ചാവ് കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ സിവിൽ ഓഫിസർമാരായ വി.കെ. സുരേഷ്, എം. അർജുൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.