Posted On
date_range Updated On
date_range മക്കിമലയിൽ കടുവ പശുവിനെ കടിച്ചുകൊന്നു
മാനന്തവാടി: തലപ്പുഴ മക്കിമലയിൽ കടുവ പശുവിനെ കടിച്ചുകൊന്നു. ആക്രമണത്തിൽ ഒരു പശുവിന് പരിക്കേറ്റു. മക്കിമല മേലെതലപ്പുഴ കോളനി ലക്ഷ്മി ചന്ദ്രെൻറ നാലു വയസ്സ് പ്രായമായ കറവയുള്ളതും ഗർഭിണിയുമായ പശുവിനെയാണ് കടുവ കൊന്നത്. ഇവരുടെതന്നെ രണ്ടു വയസ്സുള്ള ഗർഭിണിയായ പശുവിന് ആക്രമണത്തിൽ പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം. ചത്ത പശുവിനും പരിക്കേറ്റ പശുവിനും കൂടി രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് ചന്ദ്രൻ പറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.