പിലാക്കാവ് മണിയൻ
കുന്നിൽ കണ്ടെത്തിയ
പുലിയുടെ കാൽപാട്
Posted On
date_range Updated On
date_range പുലി ആടിനെ കൊന്നു
മാനന്തവാടി: പിലാക്കാവ് മണിയൻ കുന്നിൽ പുലി ആടിനെ കൊന്ന് കൊണ്ടുപോയി.വട്ടക്കുനിയിൽ ജോൺസൺ (ബിജു)വിന്റെ രണ്ടര വസ്സ് പ്രായമുള്ള ആടിനെയാണ് പുലി ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ചരാവിലെ പത്തിനാണ് സംഭവം.
ഏഴ് ആടുകളെയും രണ്ട്പശുക്കളെയും തീറ്റുന്നതിനിടയിൽ തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആടുമായി കടന്നുകളയുകയായിരുന്നു. വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആടിനെ കണ്ടെത്താനായില്ല. തുടർന്ന് കാൽപാടുകൾ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനപാലകർ സ്ഥലത്ത് രണ്ട് ദിവസത്തേക്ക് നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.