ബന്ദിപ്പൂർ വനത്തിൽ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ
Posted On
date_range Updated On
date_range ബന്ദിപ്പൂർ വനത്തിൽ കടുവ ചത്ത നിലയില്‍
മാനന്തവാടി: ബന്ദിപ്പൂർ വനത്തിലെ എന്ബേഗൂര് റേഞ്ചില്‍പ്പെട്ട ബൈരിഗഡേ പിഞ്ചിംഗില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വനത്തില്‍ പട്രോളിങ്ങിനിടെയാണ് വനപാലകര്‍ ഒരു വയസ്സ് മതിക്കുന്ന ആണ് കടുവയുടെ ജഡം കണ്ടത്.
മൈസൂരു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മാലതി പ്രിയ, ബന്ദിപ്പൂർ ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ പി.രമേഷ്കുമാര്‍, എന്‍.ടി.സി.എ പ്രതിനിധി കെ.പ്രസന്ന എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മറ്റൊരു മൃഗവുമായുള്ള ഏറ്റുമുട്ടലിലാണ് കടുവ ചത്തതെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.