Posted On
date_range Updated On
date_range കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു
മാനന്തവാടി: വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ 13 വയസ്സുകാരി വിദ്യാർഥിനിക്കായി തിരച്ചിൽ തുടരുന്നു. കോളനിയിലെ വിവാഹിതനായ യുവാവിനെയും വിദ്യാർഥിനിക്കൊപ്പം കാണാതായിരുന്നു. തൊട്ടടുത്ത ദിവസം വീടിനടുത്ത മലമുകളിൽ ദൂരെനിന്നും കോളനിവാസികൾ ഇവരെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച യുവാവിെൻറ വീട്ടിൽ രാത്രിയിലെത്തി പുലർച്ചെ സ്ഥലംവിട്ടതായാണ് വിവരം. കൈയിൽ മൊബൈൽ ഫോണോ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ലാതെയാണ് ഇവരെ കാണാതായിരിക്കുന്നത്. പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.