തൊണ്ടർനാട് മീൻ മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് മലമ്പാമ്പ്
Posted On
date_range Updated On
date_range ഇരയെ ഉപേക്ഷിച്ച് മലമ്പാമ്പ് കാടു കയറി
മാനന്തവാടി: ഇര വിഴുങ്ങിയ മലമ്പാമ്പ് കാടു വെട്ടിത്തെളിച്ചതോടെ ഇരയെ ഉപേക്ഷിച്ചു കാട്ടിലേക്ക് കയറി. തൊണ്ടർനാട് മീൻ മുട്ടി വെള്ളച്ചാട്ടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാടു വെട്ടുന്നതിനിടെയാണ് ഇരവിഴുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടത്.
വിശ്രമിക്കുകയായിരുന്ന പാമ്പ് കാട് വെട്ടിത്തെളിച്ചതോടെ അങ്കലാപ്പിലായി. പോരാത്തതിന് കാഴ്ചക്കാരും കൂടിയതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ച് കാടുകയറി. വിവരമറിഞ്ഞ് മക്കിയാട് വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി. പാമ്പിനെ കാണാൻ ധാരാളം പ്രദേശവാസികളും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.