ദോശയിൽ നിന്ന് പല്ലിന്
സമാനമായ കിട്ടിയ
സാധനം
Posted On
date_range Updated On
date_range മസാല ദോശയിൽ പല്ലിന് സമാനമായ വസ്തു..!
മാനന്തവാടി: മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യാൻ എത്തിയ ആൾ പാർസൽ വാങ്ങിയ മസാല ദോശയിൽ പല്ലിന് സമാനമായ വസ്തു കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി പരിസരത്തെ തൗഫീഖ് ഹോട്ടലിൽ നിന്നുമാണ് ദോശ വാങ്ങിയത്. തുടർന്ന് ഉപഭോക്താവ് ഹോട്ടലിലെത്തി പരാതിപെട്ടപ്പോൾ ദോശ തിരിച്ചെടുത്ത് ജീവനക്കാർ പണം തിരികെ നൽകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ പി.പി യൂനിറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.പി. നൗഷ ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയിൽ പാറ്റകൾ അരിക്കുന്ന നിലയിലുള്ള പഴകിയ പൊരിച്ച അയലകളും സാമ്പാർ, മീൻ കറി, ശനിയാഴ്ച വിളമ്പാൻ വെച്ചിരുന്ന ചോറ്, പഴകിയ എണ്ണ എന്നിവ കണ്ടെത്തി നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.