കോട്ടക്കുന്നിലെ കുഴൽകിണറിന്‍റെ ഉദ്‌ഘാടനം ഡിവിഷൻ കൗൺസിലറും മാനന്തവാടി
മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.വി.എസ്. മൂസ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസികൾ
മാനന്തവാടി: നഗരസഭയിലെ ആറാം വാർഡിൽ കോട്ടക്കുന്നിലെ 20 കുടുംബങ്ങൾക്ക് കുടിവെള്ള സൗകര്യമൊരുക്കി സൗദി പ്രവാസി കൂട്ടായ്മ. വേനൽകാലത്ത് കിണറുകൾ വറ്റുന്നതോടെ പ്രയാസത്തിലായ കുടുംബങ്ങൾക്കാണ് സൗദി പ്രവാസികൾ കുഴൽകിണർ നിർമിച്ചു നൽകിയത്.
പ്രവാസിയായ പി.വി. നാസറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. കുഴൽകിണറിന്‍റെ ഉദ്‌ഘാടനം ഡിവിഷൻ കൗൺസിലറും മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.വി.എസ്. മൂസ നിർവഹിച്ചു. മുനീർ പാറക്കടവത്ത്, പി.എച്ച്. സലിം, വിനു ആലിയാട്ടുകുടി, റീജ രവി, ശുഭ ദാസൻ, എം.പി. വിഭ, എം. അലവി, മജീദ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.