മാനന്തവാടി: തലപ്പുഴ ഗ്രാന്റ് സൂപ്പർമാർക്കറ്റിലെ മൂന്നു കടമുറികൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ച 1.30നാണ് സംഭവം. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ മൂന്ന് യൂനിറ്റും കൽപറ്റയിൽ നിന്നെത്തിയ ഒരു യൂനിറ്റും രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
ഗ്രാന്റ് സൂപ്പർ മാർക്കറ്റിൻ്റെ തൊട്ടുമുകളിലുള്ള ഇസാഫ് ബാങ്കിന്റെ മൂന്ന് മുറികളിലേക്കും തൊട്ടടുത്തുള്ള ആറ് കടമുറികളിലേക്കും തൊട്ടുപുറകിലുള്ള വീട്ടിലേക്കും തീ പടരാതിരിക്കാൻ അഗ്നിരക്ഷസേനയുടെ ഇടപെടൽ കൊണ്ട് സാധിച്ചു. എന്നാൽ, കനത്ത ചൂടിൽ ബാങ്കിലെ എ.സി. ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. തീ പടരാനുള്ള കാരണം വ്യക്തമല്ല. മാനന്തവാടി സ്റ്റേഷൻ ഓഫിസർ പി.ബി. വിശ്വാസിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ടി. സുരേഷ് കുമാർ, ഓഫിസർമാരായ കെ. സനൂപ്, സി.എ. ജയൻ, ഹെൻറി ജോർജ്, പ്രവീൺ കുമാർ, മനു അഗസ്റ്റ്യൻ, കെ.എസ്. ശ്രീജിത്ത്, കെ. സുധീഷ്, കെ. ജിതിൻ, കെ. ശ്രീകാന്ത്, ബിനീഷ് ബേബി, ഹോം ഗാർഡുമാരായ വി.സി. ജോർജ്, എം.എസ്. ബിജു, കെ.ജി. ഗോവിന്ദൻകുട്ടി എന്നിവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.