ജ​യേ​ഷ്   ഷാ​ജ​ർ   ഇ​ബ്രാ​ഹിം

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; സംഘത്തിലെ മൂന്നുപേർ പിടിയിൽ

മാ​ന​ന്ത​വാ​ടി: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ പി​ടി​യി​ൽ. ക​ഴി​ഞ്ഞ മാ​സം 27ന് ​ആ​റാ​ട്ട്ത​റ ഗം​ഗാ​ധ​ര​ൻ എ​ന്ന​യാ​ളു​ടെ വീ​ട് കു​ത്തി​ത്തുറ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 60000 രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നു പേ​രെ മാ​ന​ന്ത​വാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ആ​റാ​ട്ട്ത​റ ക​പ്പ​ലാം​കു​ഴി​യി​ൽ കെ.​കെ. ഷാ​ജ​ർ(43), വ​ള്ളി​യൂ​ർ​ക്കാ​വ് കൊ​ല്ല​റ​യ്ക്ക​ൽ വീ​ട്ടി​ൽ കെ.​വി. ജ​യേ​ഷ്(37), അ​മ്പു​കു​ത്തി കി​ഴ​ക്ക​നെ​ച്ചാ​ൽ വീ​ട്ടി​ൽ കെ. ​ഇ​ബ്രാ​ഹിം (56) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ എം.​വി ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ജാ​ൻ​സി മാ​ത്യു, ഷാ​ജു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​ടി. സെ​ബാ​സ്റ്റ്യ​ൻ, മ​നു അ​ഗ​സ്റ്റി​ൻ, സ​ജി​ത് കു​മാ​ർ, വി​പി​ൻ, റോ​ബി​ൻ ജോ​ർ​ജ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Robbery-Three members of the group were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.