പ്രവർത്തനം നിലച്ച ആലാറ്റിൽ പ്രൈമറി ഹെൽത്ത് സെന്റർ
Posted On
date_range Updated On
date_range ആർക്കും വേണ്ടാതെ ഒരു ഹെൽത്ത് സെന്റർ
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിന് കീഴിലെ ആലാറ്റിൽ പ്രൈമറി ഹെൽത്ത് സെന്റർ അടച്ചുപൂട്ടിയിട്ട് മാസങ്ങളാകുന്നു. പഞ്ചായത്തിലെ 20, 21,22 വാർഡുകളിൽ ജനം തിങ്ങിപ്പാർക്കുന്ന 12ഓളം കോളനികൾ ഉൾപ്പെടെ പ്രദേശവാസികൾ ആശ്രയിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെന്ററാണിത്. ആരോഗ്യ പ്രവർത്തകർക്ക് താമസിച്ച് ജോലി ചെയ്യാൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉണ്ടായിട്ടും പഞ്ചായത്ത് തിരിഞ്ഞു നോക്കുകയോ ആവശ്യമായ സേവനങ്ങൾ നൽകുകയോ ചെയ്യുന്നില്ല. ഹെൽത്ത് സെന്റർ സംബന്ധിച്ച പരാതി മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽ നിരന്തരമായി കൊണ്ടുവന്നിട്ടും അവഗണന മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.